'ഏത് വിധേനെയും പണം വാങ്ങിയെടുക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം'; പെന്‍ഷന്‍ പണം കണ്ടെത്താന്‍ സഹകരണ ബാങ്കുകളില്‍ കൂട്ടപ്പിരിവ്

OCTOBER 31, 2025, 9:09 PM

തിരുവനന്തപുരം: പെന്‍ഷന്‍ വര്‍ധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ, അത് വിതരണം ചെയ്യുന്നതിനുള്ള പണം കണ്ടെത്തുന്നതിന് സര്‍ക്കാര്‍തലത്തില്‍ തീവ്ര നടപടികള്‍ തുടങ്ങി. സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമുള്ള മിച്ചധനം പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാരിന് നല്‍കാനാണ് നിര്‍ദേശം. 2000 കോടിരൂപയാണ് അടിയന്തരമായി പിരിച്ചെടുക്കുന്നത്. 

സംഘങ്ങളില്‍ നിന്ന് ഏത് വിധേനെയും പണം വാങ്ങിയെടുക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സഹകരണ ബാങ്കുകളുടെ ഭരണസമിതി തീരുമാനമില്ലെങ്കിലും പണം കൈമാറാനാണ് ചില ഉദ്യോഗസ്ഥര്‍ സെക്രട്ടറിമാരോട് പറയുന്നത്. ഭരണസമിതി പിന്നീട് തീരുമാനിച്ച് അംഗീകരിച്ചാല്‍ മതി. പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്നുമാത്രമല്ല ഏത് സഹകരണ സംഘത്തില്‍ നിന്നും പണം വാങ്ങാനാണ് തീരുമാനം. കൂടുതല്‍ പണം നല്‍കുന്ന ജില്ലയ്ക്ക് പുരസ്‌കാരം നല്‍കാമെന്നാണ് രജിസ്ട്രാര്‍ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അറിയിച്ചിരിക്കുന്നത്.

മാത്രമല്ല സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും കൈയില്‍ പണമില്ലെങ്കില്‍ വായ്പ ഓഫറുമായി കേരളാ ബാങ്കിനെ തയ്യാറാക്കി നിര്‍ത്തിയിട്ടും ഉണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും വായ്പയല്ലാത്ത മറ്റാവശ്യങ്ങള്‍ക്കായി കരുതിവെയ്‌ക്കേണ്ട പണം സൂക്ഷിക്കേണ്ടത് കേരള ബാങ്കിലാണ്. പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തിന് പണംനല്‍കാന്‍ ഈ നിക്ഷേപം ഈടുവെച്ച് കേരളാബാങ്ക് വായ്പ നല്‍കാമെന്നാണ് വാഗ്ദാനം.

നിക്ഷേപം ഈടുവെച്ച് കേരളാബാങ്ക് നല്‍കുന്ന വായ്പയ്ക്ക് 7.85 ശതമാനമാണ് പലിശ ഈടാക്കുക. ഇത് പെന്‍ഷന്‍ കണ്‍സോര്‍ഷ്യത്തില്‍ നല്‍കിയാല്‍ ഒന്പത് ശതമാനം പലിശ ലഭിക്കും. ഇതിലൂടെ 1.15 ശതമാനം ലാഭമുണ്ടാകുമെന്നാണ് രജിസ്ട്രാര്‍ ചൂണ്ടിക്കാട്ടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam