തിരുവനന്തപുരം: പാചകവാതക ക്ഷാമവും കുടിവെള്ള വിതരണവും തടസ്സപ്പെട്ടതുമൂലം തലസ്ഥാനത്തെ സർക്കാർ എൻജിനിയറിങ് കോളേജ് സിഇടി താൽക്കാലികമായി അടച്ചു. ഇന്ന് മുതൽ 19ാം തീയതി വരെയാണ് കോളേജിന് അവധി പ്രഖ്യാപിച്ചത്. വൈസ് ചാൻസലറുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം.
ഭക്ഷണവും കുടിവെള്ളവും ലഭിക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളായി വിദ്യാർത്ഥികൾ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. കോളേജിന്റെ ഔദ്യോഗിക ഹോസ്റ്റലിൽ പാചകവാതകം കഴിഞ്ഞ ദിവസം തന്നെ തീർന്നിരുന്നു. പുറത്തുള്ള സ്വകാര്യ ഹോസ്റ്റലുകളിലും നിരവധി വിദ്യാർത്ഥികൾ താമസിക്കുന്നുണ്ടെങ്കിലും അവിടങ്ങളിലും സമാനമായ പ്രതിസന്ധിയാണെന്ന് ആണ് ലഭിക്കുന്ന വിവരം.
അതേസമയം പൈപ്പ് ലൈൻ ചോർച്ചയെ തുടർന്ന് ശ്രീകാര്യം, ഉള്ളൂർ മേഖലകളിൽ നാല് ദിവസമായി കുടിവെള്ള വിതരണം തടസ്സപ്പെട്ടതും പ്രശ്നം രൂക്ഷമാക്കി. കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, ചെറുവക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടുക്കോണം, സൈനിക് സ്കൂൾ, ചെങ്കോട്ടുകോണം, കാര്യവട്ടം, പാങ്ങപ്പാറ, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ട്കടവ്, ആക്കുളം, കുളത്തൂർ, അലത്തറ, കുഴിവിള, കേശവദാസപുരം, ഇടവക്കോട്, പട്ടം, ഉള്ളൂർ, മുട്ടട എന്നിവിടങ്ങളിലായി ജലവിതരണം മുടങ്ങി.
ആദ്യഘട്ടത്തിൽ കോളേജ് അടയ്ക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. എന്നാൽ വിദ്യാർത്ഥി യൂണിയൻ ഭാരവാഹികൾ സ്ഥിതി വൈസ് ചാൻസലറെ അറിയിച്ചതോടെ 19ാം തീയതി വരെ കോളേജ് അടച്ചിടാൻ പ്രിൻസിപ്പൽ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ചില പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പ്രോജക്റ്റ് അവതരണം, സെമസ്റ്റർ മൂല്യനിർണയം, ഇന്റേണൽ പരീക്ഷകൾ എന്നിവ പിന്നീട് പുനഃക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നേമം മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുവെന്ന പരാതിയുമായി എൽഡിഎഫ്
"14 പേരുടെ വഴിവിട്ട ബന്ധങ്ങൾ പുറത്തുവിടും"; സിപിഎം ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് പി.കെ.
"പിണറായിയുടേത് വോട്ട് കച്ചവടം; ബിജെപിയുമായും എസ്ഡിപിഐയുമായും അവിശുദ്ധ കൂട്ട്": ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
വാടാനപ്പള്ളിയിലെ കിറ്റ് വിതരണം; ഗോഡൗൺ ഉടമയും കിറ്റുകൾ ഓർഡർ ചെയ്ത ബിജെപി പ്രവർത്തകനും