തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് ചുമത്തിയത് ഐപിസി 326, 333 വകുപ്പുകൾ.
രണ്ടും 10 വർഷത്തിലേറെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ്. സുപ്രീം കോടതി മാർഗനിർദേശ പ്രകാരമുള്ള 41എ നോട്ടിസ് ഒഴിവാക്കാൻ ആണ് 326, 333 വകുപ്പുകൾ ചുമത്തിയത്.
രാഹുലിന്റെ കേസിൽ 41എ നോട്ടിസ് നൽകിയെന്നാണു പൊലീസും പ്രോസിക്യൂഷനും കോടതിയിൽ പറഞ്ഞത്. അത്തരം നോട്ടിസ് നൽകിയാൽ പ്രതിയുടെ വിശദീകരണം കേട്ട ശേഷമേ അറസ്റ്റ് പാടുള്ളൂ. അടൂരിൽ രാഹുലിന്റെ വീട്ടിലെത്തി 41 എ നോട്ടിസ് നൽകിയെന്നാണു കന്റോൺമെന്റ് എസ്എച്ച്ഒ കോടതിയെ അറിയിച്ചത്.
എന്നാൽ ഇത്തരം കുറ്റം ചെയ്താൽ 41 എ നോട്ടിസ് ആവശ്യമില്ലെന്ന് 2019ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ 7 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കിൽ അറസ്റ്റ് വേണ്ടെന്നു 2022ൽ സുപ്രീം കോടതി ഉത്തരവുണ്ട്.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊലീസിനെ ആക്രമിച്ചു ഗുരുതര പരുക്കേൽപിച്ചു, മാരകായുധങ്ങൾ ഉപയോഗിച്ചു പരുക്കും എല്ലിന് ഒടിവും വരുത്തി എന്നീ കുറ്റങ്ങളാണ് ഐപിസി 326, 333 വകുപ്പുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്