ആലപ്പുഴ: ചേർത്തലയിലെ തിരോധാന കേസുകളിൽ പ്രതി സി എം സെബാസ്റ്റ്യന്‍റെ സഹായികളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു ക്രൈംബ്രാഞ്ച്.
ആദ്യമയച്ച ശരീര അവശിഷ്ടങ്ങളുടെ ഡിഎൻഎ ഫലം അടുത്തദിവസം വന്നേക്കും.
കൂടുതൽ ആളുകളെ ചോദ്യം ചെയ്താൽ കൃത്യമായ നിഗമനത്തിൽ എത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.
അതേസമയം, ജൈനമ്മ കേസിൽ സെബാസ്റ്റ്യനെ വീണ്ടും ആറു ദിവസത്തെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. അറസ്റ്റ് ചെയ്ത ശേഷം ഇതുവരെയും സെബാസ്റ്റ്യൻ ജാമ്യാപേക്ഷ നൽകിയിട്ടില്ല. ഇന്നും ഇയാൾക്ക് വേണ്ടി കോടതിയിൽ അഭിഭാഷകൻ ഹാജരായില്ല.
ഏഴു ദിവസം കസ്റ്റഡിയിൽ വെച്ച് വിശദമായി ചോദ്യം ചെയ്തിട്ടും സെബാസ്റ്റ്യൻ അന്വേഷണത്തോട് സഹകരിക്കാത്തത് കൊണ്ടാണ് വീണ്ടും ക്രൈംബ്രാഞ്ച് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
