പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി. ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെന്റും ചെയ്തു.
കോട്ടയം മെഡിക്കൽ കോളേജ് വിഷയത്തിൽ ആയിരുന്നു പരസ്യ വിമർശനം. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രക്കെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.
സിഡബ്ല്യുസി മുൻ ചെയർമാൻ അഡ്വ എൻ രാജീവിനെയാണ് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗമായിരുന്നു.
ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ആയിരുന്ന പിജെ ജോൺസനെയാണ് സസ്പെൻഡ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
