ഗായിക കെ.എസ് ചിത്ര രാജ്യത്തിന്റെ പൊതുസ്വത്താണെന്നും വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചിത്രയെ ഏതെങ്കിലും ഒരുവിഭാഗത്തിന്റെ കള്ളികളിലാക്കേണ്ടതില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
വിമർശനാത്മകമായി അവർ എന്തെങ്കിലും പറഞ്ഞാല്‍ അതിനോട് വിയോജിക്കാം എന്നാൽ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അവരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നടി ശോഭന ബി.ജെ.പിയുടെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ സ്വീകരിച്ച അതേനിലപാടാണ് ചിത്രയുടെ കാര്യത്തിലുമുള്ളതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ലോകം ശ്രദ്ധിക്കുന്ന നിരവധി പാട്ടുകള്‍ രാജ്യത്തിന് നല്‍കിയ പ്രതിഭയാണ് ചിത്ര. അവർ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എതിർക്കുന്നതിനോട് സി.പി.എമ്മിന് യോജിപ്പില്ല. ഇന്ത്യയിലെ പ്രധാനപ്പെട്ട നടിയും നർത്തകിയുമാണ് ശോഭന. ഇവരെല്ലാം തന്നെ ഈ നാടിന്റെ പൊതുസ്വത്താണ്. അവരുടെ നിലപാടുകളെക്കുറിച്ച് വിമർശനാത്മകമായി സംസാരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്തെങ്കിലും കാര്യങ്ങള്‍ വിമർശനാത്മകമായി ഉണ്ടെങ്കില്‍ ആ വിമർശനം നടത്തുന്നതിനോട് ഞങ്ങളാരും എതിരല്ല. പക്ഷേ അതിലുപരി ഇവരെെയെല്ലാം രാജ്യത്തിന്റെ പ്രമുഖ പ്രതിഭകളായിട്ടാണ് കാണേണ്ടതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്