നിലമ്പൂരിൽ കണക്കുകൂട്ടൽ പിഴച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം

JUNE 26, 2025, 1:52 AM

തിരുവനന്തപുരം:  നിലമ്പൂരിൽ കണക്കുകൂട്ടൽ പിഴച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ വിമർശനം.   എം സ്വരാജ് വോട്ട് പിടിച്ചിട്ടും പാർട്ടി തോറ്റു.

സ്വരാജ് വ്യക്തിപരമായി പതിനായിരം വോട്ടെങ്കിലും പിടിച്ചെന്നാണ് വിലയിരുത്തൽ. പാർട്ടി വോട്ടിലാണ് ചോർച്ച ഉണ്ടായത്. പാർട്ടി വോട്ട് ചോർച്ചയിൽ ഗൗരവമുള്ള പരിശോധന വേണമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

എം വി ഗോവിന്ദൻറെ ആർഎസ്എസ് ബന്ധ പരാമർശത്തിലും വിമർശനം ഉയർന്നു. വർഗ്ഗീയ ശക്തികളുമായി ബന്ധമുണ്ടെന്ന് വരുത്തരുതായിരുന്നു എന്നാണ് കുറ്റപ്പെടുത്തൽ.

vachakam
vachakam
vachakam

എളമരം കരീമും പി രാജീവുമാണ് വിമർശനം ഉന്നയിച്ചത്. എം വി ഗോവിന്ദന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. ശരിയായ വിലയിരുത്തൽ ഇല്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്ന് പി രാജീവ് ഓർമ്മിപ്പിച്ചു. 

നിലമ്പൂരിൽ ആകെ പോൾ ചെയ്ത വോട്ടുകളിൽ ആര്യാടൻ ഷൗക്കത്ത് 44.17 ശതമാനം നേടിയപ്പോൾ 37.88ശതമാനമാണ് എം സ്വരാജിന് നേടാനായത്. എൽഡിഎഫിൻറെ ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ ആര്യാടൻ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കുകയും വോട്ടുവഹിതം ഉയർത്തുകയും ചെയ്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam