ആലപ്പുഴ: കൃഷ്ണപിള്ളസ്മാരകം കത്തിച്ച കേസിൽ 2014-നാണ് പാർട്ടിയിൽനിന്നു പുറത്താക്കിയ ലതീഷ് ബി. ചന്ദ്രനെ സിപിഎം തിരിച്ചെടുത്തു. വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പേഴ്‌സണൽ സ്റ്റാഫ് ആയിരുന്നു ലതീഷ്.
2013 ഒക്ടോബർ 31-നാണ് കണ്ണർകാട്ടുള്ള കൃഷ്ണപിള്ളസ്മാരകം കത്തിച്ചത്. കേസിൽ ഒന്നാം പ്രതിയായിരുന്നു ലതീഷ്. കണ്ണർകാട് ലോക്കൽ സെക്രട്ടറിയായിരുന്ന പി. സാബുവായിരുന്നു രണ്ടാം പ്രതി.
സിപിഎം പ്രവർത്തകരായ ദീപു ചെല്ലിക്കണ്ടത്തിൽ, രാജേഷ് ചെല്ലിക്കണ്ടത്തിൽ, പ്രമോദ് വടക്കേച്ചിറ എന്നിവരായിരുന്നു മറ്റു പ്രതികൾ. യുഡിഎഫ് ഭരണകാലത്താണ് സ്മാരകം കത്തിച്ചത്.
കുറ്റവിമുക്തരായതിനെത്തുടർന്ന് തിരിച്ചെടുക്കാനായി എല്ലാവരും പാർട്ടിയെ സമീപിച്ചെങ്കിലും ലതീഷിന്റെ കാര്യത്തിൽ തീരുമാനമുണ്ടായില്ല.
കുറ്റവിമുക്തനായിട്ടും പാർട്ടി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ലതീഷ്, കഴിഞ്ഞതവണ മുഹമ്മ പഞ്ചായത്ത് 12-ാം വാർഡിൽ സ്വതന്ത്രനായി മത്സരിച്ചുജയിച്ചിരുന്നു. പാർട്ടി ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജെ. ജയലാലിനെയാണു തോൽപ്പിച്ചത്. ഇതു പാർട്ടിക്ക് വലിയ ആഘാതമായി. ഇത്തവണ അത് വനിതാ വാർഡാണ്. ലതീഷ് മത്സരരംഗത്തില്ല
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
