തൃശൂര്‍: സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കന്യാസ്ത്രീകളുടെ അറസ്റ്റിലെ മൗനം, ജനാധിപത്യം അട്ടിമറിക്കുന്നു എന്നിവ ആരോപിച്ചാണ് മാര്‍ച്ച്.
ഓഫീസിന്റെ ബോര്‍ഡില്‍ പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. പൊലീസ് മാര്‍ച്ച് തടഞ്ഞെങ്കിലും ബാരിക്കേട് തള്ളിയിടാനുള്ള ശ്രമങ്ങള്‍ നടത്തി. തുടര്‍ന്ന് ബാരിക്കേട് മറികടന്ന് ബോര്‍ഡില്‍ ചെരുപ്പ് മാലയും കരി ഓയിലും ഒഴിക്കുകയായിരുന്നു.
ഇതോടെ നാടകീയ രംഗങ്ങളാണ് പ്രതിഷേധ സ്ഥലത്തുണ്ടായത്. കരി ഓയിൽ ഒഴിച്ചശേഷം ബോര്‍ഡിൽ ചെരുപ്പുമാല അണിയിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസെത്തി സിപിഎം പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു. സിപിഎം പ്രവര്‍ത്തകനായ വിപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സുരേഷ് ഗോപി തൃശൂര്‍ എടുത്തതല്ല, കട്ടതാണ് എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധ മാര്‍ച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദര്‍ ഉദ്ഘാടനം ചെയ്തു.
സുരേഷ് ഗോപി തൃശൂര്‍ എടുത്തതല്ലെന്നും കട്ടതാണെന്നും അബ്ദുൽ ഖാദര്‍ ആരോപിച്ചു. ജനാധിപത്യത്തിലെ കറുത്ത പുള്ളിയായി സുരേഷ് ഗോപി മാറിയെന്നും അബ്ദുൽ ഖാദര്‍ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്