വീണാ ജോർജിനെ വിമർശിച്ച സിപിഎം നേതാവ് കോൺഗ്രസിൽ ചേർന്നു

OCTOBER 22, 2025, 10:03 PM

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോണ്‍സണ്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

സിപിഎം നേതൃത്വവുമായി ഇടഞ്ഞു നിന്നിരുന്ന ജോണ്‍സണെ, പത്തനംതിട്ട ഡിസിസി അധ്യക്ഷന്‍ സതീഷ് കൊച്ചുപറമ്പിലാണ് കോണ്‍ഗ്രസ് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ഡിസിസി ഓഫീസില്‍ എത്തിയാണ് ജോണ്‍സണ്‍ അംഗത്വം സ്വീകരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

vachakam
vachakam
vachakam

മന്ത്രി പോയിട്ട് എം എല്‍ എ ആയിപ്പോലും ഇരിക്കാന്‍ വീണാജോര്‍ജിന് അര്‍ഹതയില്ലെന്നും കൂടുതല്‍ പറയിപ്പിക്കരുതെന്നുമായിരുന്നു വിമര്‍ശനം. ഇതേതുടര്‍ന്ന് ജോണ്‍സണെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ പാരമ്പര്യമുള്ള ഈ പ്രസ്ഥാനത്തിന്റെ അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് പി ജെ ജോണ്‍സണ്‍ പ്രതികരിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam