ബിനീഷ് കോടിയേരിയുടെ സിപിഎം അംഗത്വം പുതുക്കണമെന്ന അപേക്ഷ നിരസിച്ചത് നാല് തവണ 

MAY 21, 2026, 11:08 PM

തിരുവനന്തപുരം:  ബിനീഷ് കോടിയേരിയെ പാർട്ടിയിൽ സജീവമാക്കാതെ മാറ്റി നിർത്തിയിരിക്കുന്നത് എന്തിനെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ചോദ്യമുയർന്നിരുന്നു. 

ജില്ലാ കമ്മിറ്റിക്കു കീഴിലെ ബ്രാഞ്ചിൽ മുൻപ് അംഗമായിരുന്നു ബിനീഷ്.

സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പാർട്ടിയെ ശരിയായ രീതിയിൽ പ്രതിരോധിക്കുന്നുണ്ടെങ്കിലും പ്രവർത്തിക്കാൻ പാർട്ടി അവസരം നൽകുന്നില്ലെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു. 

vachakam
vachakam
vachakam

എന്നാൽ  ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കണമെന്ന അപേക്ഷ നാല് തവണ സിപിഎം  നിരസിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

2020 ൽ ആണ് ബിനീഷിന്റെ അംഗത്വം മരവിപ്പിച്ചത്. ബിനീഷ് ലഹരിക്കേസിൽ അറസ്റ്റിലായതോടെ  അംഗത്വം മരവിപ്പിക്കുകയായിരുന്നു. 2023 ൽ കേസിൽ നിന്ന് പൂർണ്ണമായും കുറ്റവിമുക്തനായി. ജില്ലാ സെക്രട്ടറി വഴി അംഗത്വം പുതുക്കാൻ ബിനീഷ് നാലു തവണ അപേക്ഷ നൽകിയിരുന്നു. എന്നാൽ സിപിഎം സംസ്ഥാന നേതൃത്വം തുടർച്ചയായി ഈ അപേക്ഷ നിരസിക്കുകയായിരുന്നു.


vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam