‘എം.വി.ഗോവിന്ദൻ പറയുന്നത് 'ചാം ചച്ച ചൂം ചച്ച ചുമ്മര ചച്ചാ ച്ചാ' പോലെ, എന്താണെന്ന് ആർക്കറിയാം?’ ഏരിയാ കമ്മിറ്റിയിൽ വിമർശനം

MAY 22, 2026, 10:28 PM

അടൂർ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നേരേ സി.പി.എം. അടൂർ ഏരിയാ കമ്മിറ്റിയിൽ പരിഹാസം നിറഞ്ഞ വിമർശനം. അന്തരിച്ച നടൻ ജയൻ അഭിനയിച്ച ലവ് ഇൻ സിംഗപ്പൂർ സിനിമയിലെ ചാം ച ചും ചച്ചച്ചു മ്മര ചച്ചാ ച്ഛാ' എന്ന പാട്ടുപോലെയാണ് എം.വി. ഗോവിന്ദൻ്റെ പത്രസമ്മേളനം.

എഴുതിയ ആൾക്കോ സംഗീത സംവിധായകനോ പാടിയ ആൾക്കോ അത് എന്താണ് എന്നറിയില്ല എന്നും അംഗങ്ങൾ പറഞ്ഞു. ബന്ധുനിയമനത്തിൽ ഇ.പി. ജയരാജനെതിരേ നടപടി എടുത്തവർ എം.വി.ഗോവിന്ദന്‍റെ ഭാര്യാ നിയമനത്തിന് എതിരേ നടപടി എടുക്കാത്തത് എന്തെന്നും വിമർശനമുണ്ടായി.

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്ന് മാതൃക കാട്ടണം. സമുദായ നേതാക്കൾകൂടിയായ ചില സി.പി.എം. നേതാക്കൾ വോട്ട് വാഗ്ദാനം ചെയ്ത് പണം തട്ടിയത് അന്വേഷിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam