പൊളിറ്റിക്കല്‍ ക്രിമിനല്‍ പരാമര്‍ശം:  സുധാകരന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കോടതിയില്‍  പറയട്ടെയെന്ന്  എച്ച് സലാം  

JULY 17, 2026, 1:39 AM

 ആലപ്പുഴ:  ജി സുധാകരന്റെ പൊളിറ്റിക്കല്‍ ക്രിമിനല്‍ പരാമര്‍ശത്തില്‍ എച്ച് സലാം നിയമ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. 

 2021ല്‍ തെരഞ്ഞെടുപ്പ് ചുമതല ഇല്ലാതിരുന്നിട്ടും സുധാകരന്‍ സ്വന്തം നിലയില്‍ പണം പിരിച്ചു. പിരിച്ച പണം പാര്‍ട്ടിക്ക് നല്‍കിയില്ല. സുധാകരന്‍ പറഞ്ഞ കണക്ക് വ്യത്യസ്തമാണ്.

സുധാകരനെതിരെ പാര്‍ട്ടി പരിശോധിച്ച കുറ്റങ്ങളില്‍ ഒന്ന് ഈ സാമ്പത്തിക കുറ്റമാണ്. പിരിച്ച പണത്തിന്റെ കണക്കുകള്‍ പരസ്യപ്പെടുത്തണമെന്നും എച്ച് സലാം ആവശ്യപ്പെട്ടു. കോടതിയില്‍ ചോദ്യം വരുമ്പോള്‍ ചിലപ്പോള്‍ ഓണാട്ടുകരഭാഷ എന്ന് പറയുമായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

vachakam
vachakam
vachakam

 പൊളിറ്റിക്കൽ ക്രിമിനൽ പ്രയോഗത്തിലൂടെ സുധാകരന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് കോടതിയില്‍ വന്ന് പറയട്ടെ എന്ന് എച്ച് സലാം പ്രതികരിച്ചു. വ്യക്തിവിദ്വേഷം തീര്‍ക്കാന്‍ ജി സുധാകരന്‍ വര്‍ഗീയത വിളമ്പുകയാണെന്നും മുന്‍ എംഎല്‍എ തുറന്നടിച്ചു.

 'ജി സുധാകരന്‍ മാധ്യമപ്രവര്‍ത്തകനെ വര്‍ഗീയവാദി എന്ന് വിളിച്ചു. ഒരാളെ ഇല്ലാതാക്കാന്‍ പകരം ജാതിയും മതവും ഉപയോഗിക്കും. 2021ലെ തെരഞ്ഞെടുപ്പില്‍ എന്നെയും സുധാകരന്‍ തീവ്രവാദിയാക്കാന്‍ ശ്രമിച്ചു. മറ്റൊരാളോട് ദേഷ്യം തോന്നിയാല്‍ ജാതിയും മതവും വര്‍ഗീയതയും ടൂളായി ഉപയോഗിക്കരുത്. സുധാകരന്റേത് കള്‍ച്ചര്‍ലെസ്സ് രീതിയാണ്. വളാ വളാന്ന് വിവരക്കേട് പറയുകയാണ്', എച്ച് സലാം പ്രതികരിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam