തിരുവനന്തപുരം: ബിജെപി കൗൺസിലർ സുഗതനെതിരെ മുൻ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം നഗരസഭയുടെ ചരിത്രത്തിൽ ഇതുപോലെ ഒരു ഗുണ്ടാ തലവൻ ഉണ്ടായിട്ടില്ലെന്ന് വി ശിവൻകുട്ടി പറഞ്ഞു.
സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷനിൽ നടത്തിയ മാർച്ചിലായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.
'ബിജെപി കോർപ്പറേഷനിൽ അധികാരത്തിൽ വന്നതിന് ശേഷം തിരുവനന്തപുരം നാറി. കോർപ്പറേഷനുള്ളിൽ സുഗതന്റെ നേതൃത്വത്തിൽ ആയുധ ശേഖരം ഉണ്ടെന്നു ന്യായമായി സംശയിക്കുന്നു.
പൊലീസ് പരിശോധന നടത്തണം. മേയറും ഡെപ്യൂട്ടി മേയറും രാവിലെ മുതൽ റീൽസ് ചെയ്യുന്നതാണ് പണി', വി ശിവൻകുട്ടി പറഞ്ഞു. വഴോട്ട്‌കോണം ജനങ്ങൾക് പറ്റിയ അബദ്ധമാണ് സുഗതനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
