പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാറാ(29)ണ് മരിച്ചത്.
തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ പത്രികാസമര്‍പ്പണത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ശിവകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡിവൈഎഫ്‌ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ് ഇദ്ദേഹം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിന് സമീപത്തെ പറമ്പിലെ മരക്കൊമ്പില്‍ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടിലേക്ക് മടങ്ങിയ ശിവകുമാറിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും എടുത്തിരുന്നില്ല. തുടർന്നായിരുന്നു മരിച്ച നിലയിൽ കണ്ടെത്തിയത്.
അഞ്ചുവര്‍ഷമായി സിപിഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയാണ് ശിവകുമാര്‍. വടകോട് സ്വകാര്യ ഫാമില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
