ഇടുക്കി: നിരവധി പീഡന പരാതികളും പീഡന ആരോപണങ്ങളുമാണ് ദിനം പ്രതി ഉയർന്നുവരുന്നത്.
ഈ വാർത്തകളിൽ ചില നിരപരാധികളും കുടുങ്ങിയിട്ടുണ്ട്. അത്തരമൊരു നിരപരാധിയായ അധ്യാപകന് നീതി പീഠത്തിൽ നിന്ന് ലഭിച്ച നീതിയാണ് ശ്രദ്ധേയമാകുന്നത്.
മൂന്നാർ ഗവൺമെന്‍റ് കോളേജ് അധ്യാപകനെതിരെ വിദ്യാർത്ഥിനികൾ നൽകിയ പീഡന പരാതിയാണ് വ്യാജമെന്ന് കോടതിയ്ക്ക് ബോധ്യമായത്. ഇടുക്കി മൂന്നാർ ഗവൺമെന്റ് കോളജിലെ ഇക്കണോമിക്സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെ 11 വർഷത്തിന് ശേഷമാണ് വെറുതെ വിട്ടത്.
തൊടുപുഴ അഡീഷനൽ സെഷൻസ് കോടതിയാണ് വെറുതെ വിട്ടത്. 2014 ഓഗസ്റ്റിൽ നടന്ന എം എ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷക്കിടെ നടന്ന കോപ്പിയടി പിടിച്ചതിനാണ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ പരാതി നൽകിയത്.
എസ്എഫ്ഐ അനുഭാവികളായ വിദ്യാർത്ഥികളെ കോപ്പിയടിക്ക് പിടിച്ചിരുന്നു. ഈ പെൺകുട്ടികൾ മൂന്നാറിലെ സിപിഎം പാർട്ടി ഓഫീസിൽ വച്ച് തയ്യാറാക്കിയ പരാതിയിൽ കഴമ്പില്ല എന്ന് സർവ്വകലാശാല അന്വേഷണ കമ്മീഷൻ കണ്ടെത്തി. അഞ്ചു വിദ്യാർത്ഥികൾ ആണ് അധ്യാപകനെതിരെ പരാതി നൽകിയത്. ഇതിൽ നാലുപേരുടെ മൊഴി പ്രകാരം നാല് കേസുകൾ എടുത്തു. രണ്ട് കേസുകളിൽ അധ്യാപകനെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. പീഡനക്കേസിൽ കുടുക്കി പക വീട്ടാനുള്ള ശ്രമമാണ് വിദ്യാർത്ഥികളുടെതെന്ന് കോടതി വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്