സിപിഎം ഭരിക്കുന്ന കവളങ്ങാട് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് 

MAY 22, 2026, 11:26 PM

കോതമംഗലം:  സിപിഎം ഭരിക്കുന്ന കവളങ്ങാട് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട്. കോതമംഗലം സഹകരണ ബാങ്കിൻറെ നേതൃത്തിൽ നേര്യമംഗലത്ത് നിർമിക്കുന്ന ബഹുനില കെട്ടിടം തകർന്നതിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തിയ റിപ്പോർട്ട് പൂഴ്ത്തിയെന്ന് റിപ്പോർട്ട്.

ബാങ്ക് ഭരിക്കുന്ന ഇടത് ഭരണ സമിതിക്കെതിരെ ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും നടപടിയില്ല.  സഹകരണ ഇൻസ്പെക്ടർ കഴിഞ്ഞ ഫെബ്രുവരിയിൽ നൽകിയ റിപ്പോർട്ടാണ് ജോയിൻറ് റജിസ്ട്രാർ നടപടിയെടുക്കാതെ പൂഴ്ത്തിയത്. 

15.55 കോടി രൂപ ചെലവിലാണ് ബഹുനില കെട്ടിടം നിർമിക്കാൻ കവളങ്ങാട് ബാങ്ക് ഭരണ സമതി തീരുമാനമെടുത്തത്. അഞ്ച് കോടിക്ക് മുകളിലുള്ള എല്ലാ ടെൻഡറുകളും ഇ ടെൻററുകളാക്കണംമെന്ന ചട്ടമുണ്ടായിട്ടും രഹസ്യമായി നടത്തിയ കരാർ ഉറപ്പിക്കലിൽ സ്റ്റാർ ഇൻറീരിയർ മലപ്പുറം എന്ന സ്ഥാപനം നിർമാണം ഏറ്റെടുത്തു.

vachakam
vachakam
vachakam

വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് പ്രകാരം 13.58 കോടി രൂപയാണ് നിർമാണ തുക. എതാണ് രണ്ട് കോടി രൂപ അധികം നൽകിയാണ് കരാർ ഉറപ്പിച്ചത്. ഇവിടെ തന്നെ കമ്മീഷൻ ഇടപാട് അടക്കമുള്ള ആക്ഷേപം അന്നേ ഉയർന്നിരുന്നതാണ്..


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam