പാലക്കാട്: മന്ത്രി കെ എ തുളസിയുടെ ഡ്രൈവർ നിയമനത്തില്‍ പരാതി നൽകി യൂത്ത് കോൺഗ്രസ്. സ്റ്റാഫ് നിയമനത്തിൽ പാലക്കാട്ടെ ഒരൊറ്റ യൂത്ത് കോൺഗ്രസ് - കോൺഗ്രസുകാരെയും പരിഗണിച്ചില്ലെന്നാണ് പരാതി. നിയമനം റദ്ദാക്കിയില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാലക്കാട്ടെ ഡിവൈഎഫ്ഐ പ്രവർത്തകന് നിയമനം നൽകിയതിനെതിരെ കെപിസിസിക്കും എഐസിസിക്കുമാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്. പാർട്ടിയിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സതീഷ് തിരുവാലത്തൂർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
