‘കോട്ടയത്തെ ചികിത്സാപ്പിഴവ് ന്യായീകരിക്കാനാകില്ല’; കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി

OCTOBER 20, 2026, 4:23 AM

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ചികിത്സാപ്പിഴവ് പരാതികൾ ആരോഗ്യവകുപ്പിന് പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ചികിത്സാപ്പിഴവ് മറച്ചുവച്ചിട്ട് കാര്യമില്ലെന്നും കോട്ടയം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട പരാതി ഗൗരവമുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ ലഭിച്ച റിപ്പോർട്ട് പരിശോധിച്ചശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സാപ്പിഴവിനെത്തുടർന്ന് മരണം സംഭവിക്കുന്നത് ദുഃഖകരമാണ്. അടുത്തിടെ നാലോ അഞ്ചോ കേസുകളാണ് പ്രധാനമായും ശ്രദ്ധയിൽപ്പെട്ടത്. അവയിൽ ചിലത് സ്വാഭാവികമായി സംഭവിക്കുന്നവയാണെങ്കിലും ചില പരാതികൾ ഗൗരവമുള്ളതാണെന്നും മന്ത്രി വിശദീകരിച്ചു. കണ്ണൂരിലെയും കോട്ടയത്തെയും സംഭവങ്ങൾ വ്യത്യസ്തമാണെന്നും കോട്ടയത്തെ സംഭവത്തെ ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചികിത്സാപ്പിഴവ് തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യമേഖലയിൽ സമഗ്രമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സർക്കാർ രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിനെതിരായ വിമർശനങ്ങൾക്കും മന്ത്രി മറുപടി നൽകി. മുഖ്യമന്ത്രി ചെയർമാനും ആരോഗ്യമന്ത്രി വൈസ് ചെയർമാനുമായ സമിതിയിൽ വിവിധ മേഖലകളിലെ വിദഗ്ധരാണ് അംഗങ്ങൾ. സമിതിയുടെ നിർദേശങ്ങൾ നടപ്പാക്കേണ്ട ചുമതലയാണ് സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കുള്ളതെന്നും അവർ അംഗങ്ങളല്ലെന്നതുകൊണ്ട് സമിതി തെറ്റായതാകില്ലെന്നും മന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

ടാസ്‌ക് ഫോഴ്‌സിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തത വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. സമിതി രൂപീകരണത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നും എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് തീരുമാനിക്കുന്നതെന്നും കെ. മുരളീധരൻ വ്യക്തമാക്കി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam