സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്ന് (ശനിയാഴ്ച ) മുതല്‍ തടസപ്പെടുമെന്ന് റിപ്പോർട്ട്. നൂറുകോടി രൂപ കുടിശികയായതോടെ റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെയാണ് സേവനം തടസപ്പെടുന്നത്.
ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ട്രാൻസ്പോര്‍ട്ടിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻ യോഗമാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. എഫ് സി ഐ ഗോഡൗണില്‍ നിന്ന് റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യ ധാന്യങ്ങള്‍ വിതരണത്തിനെത്തിക്കുന്ന കരാറുകാരാണ് സമരം ചെയ്യുന്നത്. കുടിശിക തീര്‍ത്ത് പണം കിട്ടിയിട്ട് മാത്രമേ ഇനി റേഷൻ വിതരണത്തിനുള്ളൂ എന്നാണ് കരാറുകാരുടെ നിലവിലുള്ള നിലപാട്.
അതേസമയം സമരം നീണ്ടുപോയാല്‍ റേഷൻ കടകളിലെ സ്റ്റോക്ക് തീരുന്നതോടെ സംസ്ഥാനത്തെ റേഷൻ മുടങ്ങും. കരാറുകാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. അവരുമായി ചര്‍ച്ച നടത്തുമെന്നും മിക്ക റേഷൻ കടകളിലും സ്റ്റോക്കുള്ളതിനാല്‍ സമരം റേഷൻ വിതരണത്തെ ബാധിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്