കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ പൊതുസ്വതന്ത്രർക്ക് വേണ്ടി യുഡിഎഫ് പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് പറഞ്ഞ് കുണ്ടറ യുഡിഎഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥ്.
യുഡിഎഫിൽ നിന്ന് ഇനിയൊരു പൊട്ടിത്തെറി ആരും പ്രതീക്ഷിക്കേണ്ടന്നും തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വലിയ പൊട്ടിത്തെറി നടക്കാൻ പോകുന്നത് എൽഡിഎഫിലാണെന്നും വിഷ്ണുനാഥ് പറഞ്ഞു. ഇത്തവണ നിയമ സഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എണ്ണിയെണ്ണി കണക്ക് ചോദിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിൻ്റെ 140 സ്ഥാനാർത്ഥികളും പ്രചാരണത്തിൻ്റെ ഭാഗമായി ഫീൽഡിലാണെന്നും വിഷ്ണുനാഥ് പറഞ്ഞു. യുഡിഎഫിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പാർട്ടിക്കുള്ളിൽ പിണക്കങ്ങൾ കുറവാണെന്നും പഴയ പോലെ പൊട്ടിത്തെറികളൊന്നും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
