മാനന്തവാടി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തന്നെ പരാജയപ്പെടുത്തിയത് സ്വന്തം മുന്നണിയിലെയും പാർട്ടിയിലെയും ആളുകൾ തന്നെയാണെന്ന ഗുരുതര ആരോപണവുമായി മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.കെ. ജയലക്ഷ്മി. വെള്ളമുണ്ടയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് പ്രവർത്തകരെയും നേതാക്കളെയും സാക്ഷിയാക്കി ജയലക്ഷ്മി ആഞ്ഞടിച്ചത്.
തിരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടത്തിൽ വീടുകൾ കയറി തനിക്ക് വോട്ട് ചെയ്യരുതെന്ന് സ്വന്തം പാർട്ടി പ്രവർത്തകർ തന്നെ പ്രചരിപ്പിച്ചുവെന്ന് ജയലക്ഷ്മി തുറന്നടിച്ചു. "താൻ തോറ്റത് വ്യക്തിപരമായ പരാജയമല്ല, മറിച്ച് കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പരാജയമാണ്. കെട്ടുകണക്കിന് പോസ്റ്ററുകൾ പുഴയിൽ എറിഞ്ഞും, അനൗൺസ്‌മെന്റ് വാഹനങ്ങൾ വഴിയിൽ നിർത്തിയിട്ടും വലിയ ചതിയാണ് മണ്ഡലത്തിൽ ഒരുക്കിയത്," അവർ പറഞ്ഞു.
'കഴിഞ്ഞ പത്ത് വർഷക്കാലം രണ്ട് ടേമിൽ ഞാൻ മാനന്തവാടിയിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായിരുന്നു. നമ്മുടെ ഉള്ളിൽ ചതി ഒരുക്കിയത് ഒരു സ്ഥാനാർത്ഥി എന്ന നിലയിൽ താൻ തിരിച്ചറിഞ്ഞു. ഒരുപാട് ആളുകൾ വെയിലും മഴയും കൊണ്ട് എങ്ങനെയെങ്കിലും മാനന്തവാടി മണ്ഡലം തിരിച്ചുപിടിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുമ്പോൾ ചില ശക്തികൾ അതിനുള്ളിൽനിന്നുകൊണ്ട് ഇത്തരത്തിലൊരു ചതി ഒരുക്കുമെന്ന് നമ്മൾക്കാർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല.
എന്റെ കെട്ടുകണക്കിന് പോസ്റ്ററുകൾ മാനന്തവാടി മണ്ഡലത്തിലെ വിവിധ പുഴയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ അത് ഒഴുകിനടന്നപ്പോൾ നമ്മളാരും അത് കണ്ടില്ല. അനൗൺസ്‌മെന്റ് വണ്ടി മരത്തണലിൽ നിർത്തിയിട്ട്, അനൗൺസ് ചെയ്യുന്നവർ ഉറങ്ങിയത് നമ്മളാരും കണ്ടില്ല. അങ്ങനെ ഒരുപാട് ചതികളൊരുക്കി തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളിൽ ഓരോ വീടുകളിലും കയറിച്ചെന്ന് പി കെ ജയലക്ഷ്മിക്ക് വോട്ടു ചെയ്യരുതെന്ന് പറഞ്ഞവരുണ്ട്. അവരുടെയൊന്നും പേര് വിട്ടു പറയുന്നില്ല. അന്ന് തോറ്റത് പി കെ ജയലക്ഷ്മിയല്ല. കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണ്' പി കെ ജയലക്ഷ്മി വെള്ളമുണ്ടയിൽ കഴിഞ്ഞ ദിവസം നടന്ന കൺവെൻഷനിൽ പറയുകയുണ്ടായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
