കോഴിക്കോട്: വി.എം വിനുവിന് വോട്ടില്ലാതായതോടെ കോഴിക്കോട് കോർപറേഷനിലെ മേയർ സ്ഥാനാർഥിയായി പുതിയ ആളെ കണ്ടെത്താന്‍ കോണ്‍ഗ്രസ് ആലോചന തുടങ്ങി.
2020ലെ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലും വിനുവിന്റ പേരില്ലെന്ന് വന്നതോടെ നിയമപോരാട്ടത്തിനുള്ള സാധ്യത കുറവെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
വോട്ട് പുനസ്ഥാപിക്കണമെന്നാവശ്യവുമായി ഹൈക്കോടതിയില്‍ ഇന്ന് ഹരജി സമർപ്പിക്കുമെങ്കിലും അനുകൂല സമീപനമുണ്ടാകുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.
കോണ്‍ഗ്രസ് ചിഹ്നത്തിലായിരുന്നു വിനുവിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. മെഡിക്കല്‍ കോളജ് സൗത്തിലെ സ്ഥാനാർഥി ബിന്ദു കമ്മനക്കണ്ടിക്ക് പകരം സ്ഥാനാർഥിയെ കണ്ടെത്താനും കോണ്‍ഗ്രസ് ശ്രമം തുടങ്ങി. വോട്ടുറപ്പിക്കുന്നതിനായി വരണാധികാരിയെ സമീപിക്കുമെന്ന് ബിന്ദു കമ്മനക്കണ്ടിയും പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
