അടൂർ: പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ സന്ദർശിച്ചു.
രാഹുലിനെ പാലക്കാട്ടേക്ക് എത്തിക്കുന്ന കാര്യങ്ങൾ ചർച്ചയായെന്നാണ് വിവരം. സൗഹൃദ സന്ദർശനമാണെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.
കോൺഗ്രസ് പാലക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് സി വി സതീഷും മണ്ഡലം പ്രസിഡൻ്റുമാർ ഉൾപ്പെടെ ആറുപേരുമാണ് രാഹുലിനെ അടൂരിലെ വീട്ടിലെത്തി സന്ദർശിച്ചത്. ഇന്നലെയായിരുന്നു സന്ദർശനം.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ നിയമസഭയിലേക്ക് അനുഗമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ പരാതിപ്രവാഹമാണ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനും നേതാക്കൾ പരാതി നൽകിയിരുന്നു.
നേമം ഷജീറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. നടപടിക്ക് വിധേയനായ രാഹുലിനെ അനുഗമിച്ചത് തെറ്റായ സന്ദേശം നൽകുന്നതാണെന്ന് പരാതിയിൽ പറയുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്