മലപ്പുറം: തൃണമൂൽ കോൺഗ്രസിനെ യുഡിഎഫ് ഘടകകക്ഷിയാക്കേണ്ടെന്ന് കോൺഗ്രസിന് ഹൈക്കമാൻഡ് നിർദേശം. എന്നാൽ, പി.വി. അൻവറിനെ യുഡിഎഫിൽ എടുക്കാമെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
ദേശീയതലത്തിൽ കോൺഗ്രസുമായി സഹകരിക്കാത്ത തൃണമൂൽ കോൺഗ്രസുമായി കൈകോർക്കാൻ ആവില്ലെന്നതാണ് ഇത്തരത്തിലൊരു നിലപാടെടുക്കാൻ കാരണം. ഇക്കാര്യം ബുധനാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ കോൺഗ്രസ് നേതൃത്വം പി.വി. അൻവറിനെ അറിയിക്കും.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യുഡിഎഫ് ഘടകക്ഷിയാക്കണമെന്ന സമ്മർദവുമായി അൻവറിന്റെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയത്. കെപിസിസി ജനറൽ സെക്രട്ടറി എ.പി. അനിൽകുമാറുമായി പി.വി. അന്‍വർ യുഡിഎഫ് പ്രവേശം ചർച്ചയും ചെയ്തിരുന്നു.
എന്നാൽ ഈ ചർച്ചയിൽ കാര്യമായ തീരുമാനമുണ്ടായില്ല. സ്ഥാനാർഥി നിർണയത്തിൽ അൻവർ നേരത്തെ അഭിപ്രായം പറഞ്ഞതിൽ കോൺഗ്രസിനുള്ളിൽ എതിർപ്പ് പ്രകടമാണ്.
ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ മൽസരിപ്പിക്കാനാകില്ലെന്ന ഉറച്ച നിലപാടാണ് അദ്യം മുതൽ അൻവർ സ്വീകരിക്കുന്നത്. ഇതും അന്‍വറിന്‍റെ യുഡിഎഫ് പ്രവേശനത്തെ എതിർക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉയർത്തിക്കാട്ടിയേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്