ഇരവിപുരം നിയോജകമണ്ഡലം സീറ്റ് ആർഎസ്പി വിട്ട് നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് 

JANUARY 11, 2026, 10:54 PM

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരവിപുരം നിയോജകമണ്ഡലം സീറ്റ് ആർഎസ്പി വിട്ട് നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇരവിപുരത്ത് മികച്ച വിജയം നേടിയതിന് പിന്നാലെയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 

അതേസമയം ഇരവിപുരത്ത് തുടർച്ചയായി ആർഎസ്പി പരാജയപ്പെടുന്ന സാഹചര്യമാണുണ്ടായിരുന്നത്. മുസ്ലീം ലീഗും തുടർച്ചയായി പരാജയപ്പെട്ടിരുന്നു. ആർഎസ്പിക്ക് വിജയ സാധ്യതയുള്ള സ്ഥാനാർഥികളില്ലെന്ന് വിലയിരുത്തുമ്പോൾ കോൺ​ഗ്രസ് മത്സരിച്ചാൽ വിജയം ഉറപ്പെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിന് പിന്നാലെ ആണ് സീറ്റ് ആവശ്യം.

കെപിസിസി ഭാരവാഹികളുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച കൊല്ലൂർവിള പള്ളിമുക്കിൽ നടന്ന ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിലായിരുന്നു ഐകകണ്ഠ്യേനയുള്ള ആവശ്യം എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam