കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിട്ടെടുക്കാന്‍ കോൺഗ്രസ് ലീഗ് പാർട്ടികള്‍ തമ്മില്‍ ധാരണ. കോർപറേഷനില്‍ പ്രതിപക്ഷ നേതൃസ്ഥാനം മുസ്ലിം ലീഗ് വഹിക്കാനും ധാരണയായിട്ടുണ്ട്.
ആദ്യ രണ്ടര വർഷം കോണ്‍ഗ്രസും പിന്നീടുള്ള രണ്ടരവർഷം മുസ് ലിം ലീഗ് എന്നതാണ് ധാരണ. കോണ്‍ഗ്രസ് നോമിനി പ്രസിഡന്റാകുന്ന സമയത്ത് ലീഗ് പ്രതിനിധി വൈസ് പ്രസിഡന്റാകും. രണ്ടാം പകുതിയില്‍ തിരിച്ചും പ്രസിഡന്റ് വൈസ് പ്രസിഡറുമാരാകും.
കോഴിക്കോട് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും കോൺഗ്രസും ലീഗും ഒരുപോലെ ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്.
ഭരണ സ്ഥാനങ്ങൾ ഏറ്റെടുക്കുന്ന കാര്യത്തിൽ തർക്കങ്ങളില്ലാതെ മുന്നോട്ടുപോകണം എന്നാണ് യുഡിഎഫിനുള്ളിലുള്ള ധാരണ. ഇതിന് വേണ്ടി യുഡിഎഫ് നേതൃയോഗം ഇന്നലെ ചേർന്നിരുന്നു.
ചരിത്രത്തിൽ ആദ്യമായിട്ടാണ് കോൺഗ്രസ് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിക്കുന്നത്. എന്നാൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആളുകളുടെ കാര്യത്തിൽ ധാരണയായിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
