സി ജെ റോയിയുടെ മരണം: എംഡി ജോസഫ് തിങ്കളാഴ്ച മാധ്യമങ്ങളെ കാണും

FEBRUARY 7, 2026, 9:26 AM

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകൻ ഡോ. സി ജെ റോയിയുടെ മരണത്തിന് ശേഷം കമ്പനി ആദ്യ ഔദ്യോഗിക വാർത്താസമ്മേളനം വിളിച്ചു. 

ചെയർമാന്റെ വിയോഗത്തെത്തുടർന്നുള്ള കമ്പനിയുടെ ഭാവി പ്രവർത്തനങ്ങളും പുതിയ നേതൃത്വപരമായ മാറ്റങ്ങളും സംബന്ധിച്ചുള്ള വിവരങ്ങളും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയേക്കും.

തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കൊച്ചിയിൽ ക്രമീകരിച്ചിരിക്കുന്ന വാർത്താസമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടർ ടി എ ജോസഫാതും മാധ്യമങ്ങളെ കാണുക.  

vachakam
vachakam
vachakam

നേരത്തെ ഡോ. സി ജെ റോയിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് കുടുംബം നിർണായക തീരുമാനമെടുത്തിരുന്നു.

കമ്പനിയുടെ എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്നും കേരളത്തിലെ ചുമതലയുള്ള ജോസഫും റോയിയുടെ മകൻ രോഹിത്തും ചേർന്ന് ഇനി കമ്പനിയെ നയിക്കുമെന്നും റോയിയുടെ സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ സഹോദരൻ സി ജെ ബാബു അറിയിച്ചിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam