തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് രോഗിയുടെ ബന്ധുവിന് പരിക്ക്.ശാന്തിഗിരി സ്വദേശി നൗഫിയ നൗഷാദിന് (21) കയ്യിലാണ് പരിക്കേറ്റത്.
ഇന്ന് രാവിലെയായിരുന്നു സംഭവം.ബന്ധുവിനെ പിഎംആർ ഒപിയിൽ ഡോക്ടറെ കാണിക്കാൻ ഇരിക്കുന്നതിനിടെയാണ് നൗഫിയയുടെ ഇടത് കയ്യിലും മുതുകിലും പാളികൾ അടർന്ന് വീണത്.
അപകടത്തിന് പിന്നാലെ പിഎംആർ ഒപി ഇവിടെ നിന്ന് സ്കിൻ ഒപിയിലേക്ക് മാറ്റി. ജില്ലാ ആശുപത്രിയിൽ X-ray മെഷിൻ പ്രവർത്തിച്ചിരുന്നില്ല, പുറത്ത് നിന്നും X - ray എടുക്കേണ്ടി വന്നുവെന്നും പരാതി ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്