എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന പ്രസ്താവന: സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി

SEPTEMBER 25, 2025, 12:53 AM

തിരുവനന്തപുരം: എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന പ്രസ്താവനയിൽ  കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി. 

സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കാതെ സുരേഷ് ഗോപി പരസ്യ പ്രസ്താവന നടത്തുന്നു എന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ പ്രധാന പരാതി. കഴിഞ്ഞ ദിവസമാണ് എയിംസിനുള്ള അർഹത ആലപ്പുഴയ്ക്കാണെന്ന പ്രസ്താവന സുരേഷ് ഗോപി നടത്തിയത്. ആലപ്പുഴയ്ക്കല്ലെങ്കിൽ തൃശൂരിന് ആവണം എയിംസെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. 

 കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി ദേശീയ നേതൃത്വത്തിന് പരാതി നൽകുകയായിരുന്നു.

vachakam
vachakam
vachakam

 പല നിലപാടുകളും സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിക്കാതെയാണ് സുരേഷ് ഗോപി സ്വീകരിക്കുന്നതെന്നാണ് പരാതി.

സുരേഷ് ഗോപിയുടെ പരസ്യനിലപാടുകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ കാണാനൊരുങ്ങുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അടുത്ത ആഴ്ച പ്രധാനമന്ത്രിയെ കാണുന്ന രാജീവ് ചന്ദ്രശേഖർ സുരേഷ് ഗോപിയെ അടക്കി നിർത്താൻ ആവശ്യപ്പെടുമെന്നാണ് വിവരം.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam