കണ്ണൂർ: കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി.മുസ്‌ലിം ലീഗ് സ്ഥാനാർഥിയായ ടി.പി അറുവയെ(29) കാണാനില്ലെന്നാണ് ഇവരുടെ മാതാവ് ചൊക്ലി പൊലിസിൽ പരാതി നൽകിയത്.
ഇക്കഴിഞ്ഞ ആറാം തീയതി രാവിലെ മുതൽ അറുവയെ കാണാനില്ലെന്നാണ് മാതാവ് ചൊക്ലി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.ഇവർ പ്രദേശവാസിയായ ബിജെപി പ്രവർത്തകനായ റോഷിത്ത് എന്നയാളുടെ കൂടെ ഒളിച്ചോടിപ്പോയതായി സംശയിക്കുന്നുണ്ടെന്നാണ് മാതാവ് പരാതിയിൽ ആരോപിച്ചത്.
സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ചൊക്ലി പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
