തിരുവനന്തപുരം: പി കെ ശ്രീമതി ടീച്ചർക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ ഐ ജിക്ക് അന്വേഷണച്ചുമതല നൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.പി കെ ശ്രീമതി ടീച്ചർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയാണ് ആഭ്യന്തര വകുപ്പിന് നിർദേശം നൽകിയത്.ഐ ജി പി പ്രകാശിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.അടിയന്തര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കാനാണ് ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം.
വ്യാജ വാർത്ത ചെയ്തവർക്ക് എന്ത് പറഞ്ഞാലും മാപ്പില്ലെന്നും മാനനഷ്ട കേസ് നൽകുമെന്നും പികെ ശ്രീമതി പ്രതികരിച്ചിരുന്നു.കോൺഗ്രസ് നേതാവ് പിടി തോമസ് മുൻപ് ചില വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അന്ന് രോഗമായതിനാൽ നിയമ നടപടി എടുത്തില്ല.സൈബർ ഇടത്ത് മോശം വാക്കുപയോഗിച്ചു നടത്തുന്ന പോർ വിളികൾ എല്ലാവരും നിർത്തണമെന്ന് പികെ ശ്രീമതി പറഞ്ഞു.
വാർത്ത നൽകിയ പലരും വിളിച്ചു. കാലിൽ വീണ് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞു. കോൺഗ്രസ്, ബിജെപി നേതാക്കൾ വിളിച്ചു പിന്തുണ അറിയിച്ചിരുന്നുവെന്നും പികെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. പികെ ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് പറയുമ്പോൾ തീവ്രത എന്ന വാക്ക് താൻ ഉപയോഗിച്ചിട്ടില്ല. ഈ വ്യാജ പ്രചാരണം കാലങ്ങളായി നടക്കുന്നു. ഏതോ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നു എന്ന ആരോപണം മാനംകെടുത്താനാണെന്നും ശ്രീമതി പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
