കൊല്ലം : കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ചതായി പരാതി. ബൈക്കിൽ എത്തിയ മൂന്നംഗ സംഘം മർദിച്ചതെന്നാണ് പരാതി.
ഇന്നലെ രാത്രി 9 മണിയോടെ ആയിരുന്നു ആക്രമണം. ബൈക്കിൽ പോയവർ ആംബുലൻസിന് സൈഡ് നൽകാത്തതാണ് തർക്കത്തിന് ഇടയാക്കിയത്.ആംബുലൻസിൻ്റെ മിററും അക്രമകാരികള്‍ അടിച്ചു പൊട്ടിച്ചു. പരുക്കേറ്റ ആംബുലൻസ് ഡ്രൈവർ പത്തനാപുരം സ്വദേശി ബിവിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
