കൊച്ചി : ബി അശോക് ഐഎഎസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സർക്കാർ ജീവനക്കാർക്ക് ബാധകമായ സേവന ചട്ടങ്ങളും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളും ലംഘിച്ചു എന്നാണ് പരാതി.
തെരഞ്ഞെടുപ്പ് കാലത്ത് സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ല എന്നും ആരോപണം ഉയരുന്നുണ്ട്. അഡ്വ. കെ എസ് അരുൺകുമാർ ആണ് അശോകിനെതിരെ പരാതി നൽകിയത്.
ചാനൽ ചർച്ചകളിൽ പങ്കെടുത്തതും മാധ്യമങ്ങളിൽ സർക്കാരിനെതിരെ ലേഖനം എഴുതിയതും ചട്ടലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം ബി അശോക് ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സർക്കാരിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഒരു വാരികയിലും സർക്കാരിനെതിരെ ലേഖനം എഴുതിയിരുന്നു. ഇതിനെതിരെയാണ് അഡ്വ. കെ എസ് അരുൺകുമാർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂര്‍ വെടിക്കെട്ട് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം; 14 ലക്ഷം സഹായം പ്രഖ്യാപിച്ച് സർക്കാർ
അധ്യാപകരോടും സഹപാഠികളോടും കൂടെ പാർക്കിൽ എത്തി; സംസാര ശേഷിയില്ലാത്ത അഞ്ചുവയസുകാരന് കുഴിയിൽ വീണ്
പെരിന്തൽമണ്ണയിൽ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ 25കാരിക്ക് ദാരുണാന്ത്യം
വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു