കൊച്ചി: കോളേജിൽ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വരാപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ജോസഫിനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തത്.
ആലുവ സെന്റ് സേവ്യേഴ്സ് കോളേജിൽ മലയാളം അധ്യാപികയായി നിയമനം ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയതെന്നാണ് പരാതിയിൽ പറയുന്നത്. കേസിൽ അരുൺ എബ്രഹാം, ടൈറ്റസ് എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്.
2023 മുതൽ 2024 വരെയുള്ള കാലയളവിൽ പല ഘട്ടങ്ങളിലായാണ് പ്രതികൾ പരാതിക്കാരിയിൽ നിന്ന് പണം വാങ്ങിയതെന്നാണ് ആരോപണം. ആകെ വാങ്ങിയ തുകയിൽ 27 ലക്ഷത്തോളം രൂപ പിന്നീട് തിരികെ നൽകിയെങ്കിലും ബാക്കി തുക ലഭിക്കാതിരുന്നതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ് അന്വേഷണസംഘം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
