മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലം ചേലേമ്പ്രയിൽ മുസ്ലിംലീഗ് പ്രവര്‍ത്തകനെ ഡിവൈഎഫ്ഐക്കാര്‍ വീട്ടിൽ കയറി മര്‍ദിച്ചതായി പരാതി.ചേലേമ്പ്ര സ്വദേശി അബ്‌ദുൾ സലാം ആണ് തേഞ്ഞിപ്പാലം പൊലീസിൽ പരാതി നൽകിയത്.
ഇന്നലെ രാത്രി പതിനൊന്നരയോടെ വീട്ടിൽ അതിക്രമിച്ചു കയറുകയും, അസഭ്യം പറഞ്ഞെന്നും ചേലമ്പ്ര സ്വദേശികളായ അനൂപ്, സജിത്ത് തുടങ്ങി 6 ഡിവൈഎഫ്ഐക്കാർ ചേര്‍ന്ന് മർദിച്ചെന്നുമാണ് പരാതി.രാഷ്ട്രീയ വിരോധമാണ് അക്രമത്തിനു കാരണമെന്നും അബ്ദുൽ സലാം ആരോപിച്ചു.
അതേസമയം, അനൂപ്, സജിത്ത് എന്നിവരെ തേഞ്ഞിപ്പാലം പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാഷ്ട്രീയ വിരോധം വെച്ചുള്ള ആക്രമണം എന്നാണ് പൊലീസ് എഫ് ഐ ആര്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
