ആലപ്പുഴ: ചെങ്ങന്നൂരിൽ ബാബു പ്രസാദിനെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് എഐസിസിയ്ക്ക് പരാതി നൽകി.യൂത്ത് കോൺഗ്രസ് നേതാവ് ലിജോ ഈരയിൽ ആണ് പരാതി നൽകിയത്.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വ്യാജ പരാതി നൽകിയ മല്ലേരി ശ്രീധരന്റെ ബന്ധുവാണ് ബാബു പ്രസാദ്. ബാബു പ്രസാദിനെ സ്ഥാനാർത്ഥിയാക്കിയാല്‍ ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്നവരുടെ വോട്ട് നഷ്ടപ്പെടുമെന്നും ക്രിസ്ത്യൻ വോട്ടുകൾ ലഭിക്കില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. ജന വികാരം മനസ്സിലാക്കി സ്ഥാനാർത്ഥിയെ മാറ്റണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം, ലിസ്റ്റിലുള്ള സ്ഥാനാർത്ഥികളെ വേണ്ടെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തി. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരെയും പ്രാദേശിക നേതാക്കളെയും പരിഗണിക്കണമെന്നാണ് ആവശ്യം. സോഷ്യൽ മീഡിയയിൽ ഉൾപ്പടെ ഇതിനെതിരെ വൻ പ്രചരണമാണ് നടക്കുന്നത്. നേതാക്കളുടെ ഇഷ്ടക്കാരെ പരീക്ഷിക്കാനുള്ളതല്ല ചെങ്ങന്നൂരിലെ മണ്ണെന്നാണ് പ്രതിഷേധിക്കുന്നവർ പറയുന്നത്. ജയിക്കാനായുള്ള സ്ഥാനാർത്ഥി വേണമെന്നും ചെങ്ങന്നൂരിനെ ഒറ്റുകൊടുക്കരുതെന്നും ഇവർ പറയുന്നു.
എന്നാൽ നിലവിൽ യൂത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ് എന്നിവരാണ് പരിഗണയിലുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
