റഷ്യയിൽ എംബിബിഎസ് പ്രവേശനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശിക്കും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺസുഹൃത്തിനുമെതിരെ പരാതി

SEPTEMBER 22, 2025, 2:05 AM

കോഴിക്കോട് : എംബിബിഎസ് പ്രവേശനം വാഗ്ദാനം ചെയ്ത് മലപ്പുറം കിഴിശ്ശേരി സ്വദേശി ലക്ഷങ്ങൾ തട്ടിയതായി പരാതി. റഷ്യയിലെ സെച്ചിനോവ സര്‍വകലാശാലയിൽ പ്രവേശനം വാഗ്ദാനം ചെയ്തു പണം തട്ടി എന്നാണ് പരാതി. കിഴിശ്ശേരി സ്വദേശി അഹമ്മദ് അജ്നാസ്, പെൺ സുഹൃത്തും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ഫിദ ഫാത്തിമ (ഫിദാമി ) എന്നിവര്‍ക്കെതിരെയാണ് ആരോപണം. 

അതേസമയം അഹമ്മദ് അജാസിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പരസ്യ റീൽ കണ്ടാണ് എംബിബിഎസ് മോഹവുമായി മാവൂര്‍ സ്വദേശി റിഹാൻ , ഫിദാമിയോട് വിവരങ്ങൾ തിരക്കിയത് എന്നും താനിട്ട റീലിലെ സ്ഥാപനത്തെ സമീപിക്കേണ്ടെന്നും പകരം മറ്റൊരാളുടെ നമ്പര്‍ തരാമെന്നുമായിരുന്നു ഫിദാമിയുടെ മറുപടി എന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

തുടർന്ന് 2024 ജൂലൈ 7 നാണ് മാവൂര്‍ സ്വദേശി റിഹാൻ്റെ കുടുംബം അജ്നാസ് പറഞ്ഞത് പ്രകാരം 4 ലക്ഷം രൂപ കൈമാറിയത്. അതിനു ശേഷം അജ്നാസിന്റെ സുഹൃത്ത് വഴി ഒരു ലക്ഷം കൂടി നൽകി. പക്ഷേ, അഡ്മിഷൻ കിട്ടിയില്ല. പണം തിരികെ ചോദിച്ചപ്പോൾ ഒഴിവ് കഴിവ് പറഞ്ഞൊഴിയുകയാണ് അജ്നാസ്. ഫോൺ വിളിച്ചാലും എടുക്കില്ലെന്നതാണ് സ്ഥിതി എന്നും പരാതിയിൽ പറയുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam