തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഗർഭഛിദ്രത്തിന് യുവതിയെ നിർബന്ധിച്ചുവോ? നിലവിൽ പ്രചരിക്കുന്ന ഓഡിയോയുടെ വസ്തുത തേടാൻ ഒരുങ്ങുകയാണ് ബാലാവകാശ കമ്മീഷൻ.
ഓഡിയോയിലുള്ള യുവതി ആര്? ഭ്രൂണഹത്യയ്ക്ക് രാഹുൽ മാങ്കൂട്ടത്തിൽ പ്രേരിപ്പിച്ചോ? ഭ്രൂണഹത്യ നടന്നോ എന്നതടക്കമുള്ള കാര്യങ്ങളും ബാലാവകാശ കമ്മീഷൻ വിശദമായി പരിശോധിക്കും.
സന്ദേശത്തിന്റെ ആധികാരികത അടക്കം ബാലാവകാശ കമ്മീഷൻ വിശദമായി പരിശോധിക്കും. പൊലീസിനോടാകും ബാലാവകാശ കമ്മീഷൻ വസ്തുത തേടുക.
ശബ്ദ സന്ദേശത്തിന്റെ വസ്തുത സംബന്ധിച്ച് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന രീതിയിൽ പ്രചരിക്കുന്ന ശ്ബദ സന്ദേശം പ്രചരിക്കുന്നുണ്ടെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ഷിന്റോ ജോസഫായിരുന്നു ബാലാവകാശ കമ്മീഷന് പരാതി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
