സിഎംആർഎൽ–എക്സാലോജിക് കേസ്: ഇഡി നടപടികൾ റദ്ദാക്കണമെന്ന ഹർജി തള്ളി ഹൈക്കോടതി 

MAY 26, 2026, 6:06 AM

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആരംഭിച്ച നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹർജികൾ ഹൈക്കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുമെന്നതിന് വഴിയൊരുക്കുന്നതാണ് കോടതി നടപടി.

സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്ത, ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്. സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുരുവിള എന്നിവർ ചേർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇഡി നൽകിയ സമൻസ് അസാധുവാക്കണമെന്നും, കേസിലെ തുടർനടപടികൾ നിർത്തിവെക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ ഹർജികൾ പരിഗണിച്ച കോടതി ഇവ അംഗീകരിച്ചില്ല.

vachakam
vachakam
vachakam

കൈക്കൂലി ഇടപാടും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച ആരോപണങ്ങൾ നിലനിൽക്കുന്നതിനാൽ വിശദമായ അന്വേഷണം അനിവാര്യമാണെന്ന നിലപാടാണ് ഇഡി കോടതിയിൽ സ്വീകരിച്ചത്.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് കമ്പനിയും സിഎംആർഎല്ലും തമ്മിൽ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam