പാലക്കാട്: സദസിൽ ആളില്ലാത്തതിനാൽ സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം ഇൻഡ് സമ്മിറ്റ് പരിപാടിയിലായിരുന്നു സംഭവം.
സംഘാടകരെ വിമർശിച്ച് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. വ്യവസായ വകുപ്പുമായി സഹകരിച്ച് കഞ്ചിക്കോട് ഇൻഡസ്ട്രിയൽ ഫോറം പാലക്കാട് പുതുശേരിയിൽ നടത്തുന്ന സമ്മിറ്റിനിടെയാണ് വിമർശനം.
സദസിൽ ആളില്ലാത്തതിനാണ് മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്. പരിപാടിയുടെ ഗൗരവം ഉൾകൊണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കാണുമ്പോൾ കുറച്ചധികം പറയാനുണ്ട്. എന്നാൽ താനിപ്പോൾ ഒന്നും പറയുന്നില്ല. ഇങ്ങനെ ഒരു പരിപാടി ഇതുപോലാണോ നടത്തേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
സംഘാടകരെ വിമർശിച്ച മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് നേരെയും രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. നാടിൻ്റെ വികസനം അറിയിക്കാതിരിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണ്. അറിയിക്കേണ്ട മാധ്യമങ്ങൾ അറിയിക്കേണ്ട എന്ന് വിചാരിക്കുന്നു. അപ്പോൾ അറിയേണ്ടവർ ഇക്കാര്യം അറിയാതെ പോകുന്നു. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ഇകഴ്ത്താൻ ശ്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്