തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലായതിനാല്‍ മുഖ്യമന്ത്രിക്ക് താല്‍ക്കാലികമായ സന്ദര്‍ശന വിലക്കേർപ്പെടുത്തി.വെള്ളിയാഴ്ച (ജൂണ്‍ 19) വരെ അദ്ദേഹത്തിന് സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ജൂണ്‍ 19നാണ് വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്.നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള വലിയൊരു ദൗത്യത്തിലാണ് മുഖ്യമന്ത്രിയും സര്‍ക്കാരുമുള്ളത്.ഈ സാഹചര്യത്തില്‍ പൊതുജനങ്ങളുടെയും മറ്റുള്ളവരുടെയും ആത്മാര്‍ത്ഥമായ പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അഭ്യര്‍ഥിച്ചു.
അതേസമയം, പൊതുജനങ്ങള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും ഉണ്ടാകുന്ന ഈ താല്‍ക്കാലിക ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും, എല്ലാവരുടെയും പൂര്‍ണ്ണ സഹകരണം പ്രതീക്ഷിക്കുന്നതായും ഓഫീസ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
