'മുനമ്പം സ്വദേശികളെ ഒഴിപ്പിക്കില്ല'; ഒഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി

MAY 26, 2026, 7:06 AM

ഡൽഹി: മുനമ്പം പ്രദേശത്തെ സാധാരണക്കാരെ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രദേശവാസികളുടെ ഭൂമിയിലുള്ള അവകാശം സംരക്ഷിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഭൂമിയുടെ പൂർണ ഉടമസ്ഥാവകാശം ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും, അതുമായി ബന്ധപ്പെട്ട നിയമ-ഭരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രദേശവാസികൾക്ക് നികുതി അടയ്ക്കാൻ സാധിക്കുന്ന തരത്തിൽ ആവശ്യമായ സംവിധാനം എത്രയും പെട്ടെന്ന് ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുനമ്പം വിഷയത്തിൽ ജനങ്ങൾക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam