മതിൽ നിർമ്മാണത്തിനായി മണ്ണു നീക്കുന്നതിനിടെ രണ്ടായിരം വർഷത്തോളം പഴക്കമുള്ള ചെങ്കല്ലറ കണ്ടെത്തി

MARCH 3, 2026, 12:32 AM

കാസർകോട്: മതിൽ നിർമ്മാണത്തിനായി മണ്ണു നീക്കുന്നതിനിടെ കണ്ടത് ഒരു ചരിത്രത്തിന്റെ അവശേഷിപ്പ്! രണ്ടായിരം വർഷത്തോളം പഴക്കമുള്ള മഹാശിലാസംസ്ക്കാരത്തിന്‍റെ ചരിത്ര ശേഷിപ്പായ ചെങ്കല്ലറ കണ്ടെത്തി. 

മഹാശില സംസ്കാര കാലഘട്ടത്തിലാണ് ശവസംസ്കാരത്തിന്‍റെ ഭാഗമായി ഭസ്മവും അസ്ഥികളും മറ്റ് വസ്തുക്കളും നിക്ഷേപിച്ച മൺപാത്രങ്ങളും ഇരുമ്പായുധങ്ങളും അടക്കം ചെയ്ത് ചെങ്കല്ലറകൾ നിർമ്മിച്ചിരുന്നത്.

പള്ളിക്കര പഞ്ചായത്തിലെ പനയാൽ കളിങ്ങോത്ത് മീത്തൽ വീട് കൂക്കൾ തറവാടിന് സമീപം എം മധുസൂദനൻ നമ്പ്യാർ, എം പാർവതി അമ്മ എന്നിവരുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെയാണ് അവശേഷിപ്പ് കണ്ടെത്തിയത്.

vachakam
vachakam
vachakam

ഗുഹ കണ്ടെത്തിയ വിവരം പ്രദേശവാസിയായ ചന്ദ്രൻ പനയാൽ അറിയിച്ചതനുസരിച്ച് സ്ഥലം സന്ദർശിച്ച കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗം അധ്യാപകനും ചരിത്ര ഗവേഷകരുമായ ഡോ. നന്ദകുമാർ കോറോത്ത് കണ്ടെത്തിയ ഗുഹ മഹാശിലാ സംസ്കാരത്തിന്‍റെ ചരിത്ര ശേഷിപ്പുകളായ ചെങ്കല്ലറയാണെന്ന് സ്ഥിരീകരിച്ചു. ചെങ്കൽപ്പാറ തുരന്ന് നിർമ്മിച്ച ചെങ്കല്ലറയുടെ വൃത്താകൃതിയിലുള്ള ഉൾഭാഗത്ത് നിന്ന് പുറത്തേക്ക് ഉള്ള കവാടം കല്ലുകൊണ്ട് അടച്ചുവച്ച നിലയിലാണുള്ളത്.

സാധാരണയായി പടികളോടുകൂടി കാണപ്പെടാറുള്ള ഭാഗം മണ്ണുമൂടിയ നിലയിലാണുള്ളത്. മുകൾ ഭാഗത്ത് വൃത്താകൃതിയിൽ അടച്ചുവയ്ക്കാനാകുന്ന വിധത്തിൽ ഒരാൾക്ക് ഗുഹയിലേക്ക് ഉഴ്ന്നിറങ്ങാൻ പാകത്തിൽ ദ്വാരവുമുണ്ട്. ദ്വാരം അടച്ചു വയ്ക്കാനുപയോഗിച്ചിരുന്ന കല്ലുകൊണ്ടുള്ള അടപ്പ് ജെസിബി മണ്ണ് നീക്കുന്നതിനിടയിൽ പൊട്ടിപ്പോയിരുന്നു. വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള മൺപാത്രങ്ങൾ വിശ്വാസത്തിന്‍റെ ഭാഗമായി അടക്കം ചെയ്താണ് എന്ന് കരുതുന്നു.ക്രിസ്തുവർഷം മൂന്നാം നൂറ്റാണ്ടിന് മുമ്പ് മഹാശിലാ കാലഘട്ടത്തിലെ മനുഷ്യർ ചെങ്കല്ലറകൾ നിർമ്മിച്ചിരുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam