കൊച്ചി: എറണാകുളം കടവന്ത്രയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കൊച്ചുകടവന്ത്ര സ്വദേശി മുഹമ്മദ് ഷിഫാനെ(14)യാണ് കാണാതായത്. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഷിഫാന്‍.
എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ നമ്പറും ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്.
അവധിയായിരുന്നുവെങ്കിലും ചില ആവശ്യങ്ങള്‍ക്കായാണ് കുട്ടി രാവിലെ സ്‌കൂളിലേക്ക് പോയത്. അതിനു ശേഷമാണ് കാണാതായത്. ഉച്ചയ്ക്കു ശേഷവും കുട്ടി തിരികെ എത്താതെ വന്നതോടെ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്