വടകര: കൈക്കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ ശ്വാസം നിലച്ചു. പകച്ചു നിൽക്കാതെ സിപിആർ നൽകി രക്ഷിച്ച പിതാവിന് അഭിനന്ദന പ്രവാഹം.
വടകര അഗ്നിരക്ഷാ സേനയിലെ സിവില്‍ ഡിഫന്‍സ് അംഗം വടകര മണിയൂര്‍ സ്വദേശി ലിഗിത്താണ് മൂന്നു മാസം പ്രായമുള്ള തന്റെ കുഞ്ഞിനു സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ചത്.
പനിയായതിനാൽ കുഞ്ഞിനു ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞ് ശ്വാസം ലഭിക്കാതെ അബോധാവസ്ഥയിലാകുകയായിരുന്നു.
അതിനു പിന്നാലെയാണ് നിർത്താതെ കരഞ്ഞതും അബോധാവസ്ഥയിലായതും. ഇതോടെ വീട്ടുകാര്‍ പകച്ചു ബഹളം വച്ചു. ഉടന്‍ തന്നെ കുഞ്ഞിനെ എടുത്ത് ലിഗിത്ത് സിപിആര്‍ നല്‍കുകയായിരുന്നു.
കുഞ്ഞിനു മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് കുടുംബം അറിയിച്ചു. വീട്ടിലെ സിസി ടിവി ദൃശ്യം ലിഗിത്ത് പുറത്തിവിട്ടു. സിവില്‍ ഡിഫന്‍സ് അംഗമായതിനാലാണ് പരിഭ്രമിക്കാതെ ഇത്തരത്തില്‍ ചെയ്യാന്‍ സാധിച്ചതെന്നും സ്വന്തം കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ട് വരാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് താനും കുടുംബവുമെന്നും ലിഗിത്ത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
