സിഐടിയു നേതാവ്  കോൺഗ്രസിൽ ചേർന്നു

MARCH 21, 2026, 10:50 AM

 കൊല്ലം: കൊട്ടാരക്കരയിൽ മുൻ എംഎൽഎ ഐഷാപോറ്റിക്ക് പിന്നാലെ സി.ഐ.ടി.യു നേതാവും കോൺഗ്രസിലെത്തി. 

  സി.ഐ.ടി.യു സംസ്ഥാന ജനറൽ കൗൺസിലിലും കൊല്ലം ജില്ലാ കമ്മിറ്റിയിലും അംഗമായ എഴുകോൺ സന്തോഷാണ് പാർട്ടി വിട്ടത്. 

 സി.പി.എം കരീപ്ര നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ സി.ഐ.ടി.യു ജില്ലാ പ്രസിഡൻറുമായിരുന്നു എഴുകോൺ സന്തോഷ്. കൊട്ടാരക്കരയിൽ യു.ഡി.എഫ് കൺവെൻഷനിലെത്തിയാണ് സന്തോഷ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. പ്രവർത്തക സമിതിയംഗം കൊടിക്കുന്നിൽ സുരേഷ് എം.പി അംഗത്വം നൽകി സ്വീകരിച്ചു. 

vachakam
vachakam
vachakam

 കശുവണ്ടി മേഖല പുനരുജ്ജീവിപ്പിക്കുന്നതിൽ സർക്കാരിനുണ്ടായ പരാജയവും പാർട്ടിയുടെ നയ വൃതിയാനങ്ങളുമാണ് പാർട്ടി വിടാൻ കാരണമായത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam