തിരുവനന്തപുരം: ക്രിസ്തുമസ് അവധി പുനക്രമീകരിച്ചു. സ്‌കൂൾ അടയ്‌ക്കുന്നത് ഒരു ദിവസം നീട്ടി. ഡിസംബർ 24 മുതൽ ജനുവരി 4 വരെയാണ് സ്‌കൂളുകൾക്ക് അവധി.
ഇത്തവണ ക്രിസ്തുമസിന് 12 ദിവസങ്ങളാണ് കുട്ടികൾക്ക് അവധി കിട്ടുക. സാധാരണ 10 ദിവസമാണ് ക്രിസ്തുമസ് അവധി ഉണ്ടാകുക.
അർധവാർഷിക പരീക്ഷ കഴിഞ്ഞ് 23 ന് സ്‌കൂൾ അടയ്‌ക്കും. അവധിയ്‌ക്ക് ശേഷം സ്‌കൂൾ ജനുവരി 5ന് തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ക്രിസ്തുമസ് പരീക്ഷ തീയതിയിൽ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വർധിച്ചത്. ഡിസംബർ 15 ന് ആരംഭിക്കുന്ന ക്രിസതുമസ് പരീക്ഷകൾ 23 നാണ് അവസാനിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
