വൈദ്യപരിശോധനയിൽ ചിത്തരേഷ് നടേശന് തിരിച്ചടി; ശരീര സൗന്ദര്യ മത്സരവിജയികളുടെ പൊലീസ് നിയമനത്തിൽ വീണ്ടും വിവാദം 

APRIL 11, 2026, 12:21 AM

തിരുവനന്തപുരം: ശരീര സൗന്ദര്യ മത്സരങ്ങളിൽ വിജയിച്ചവരെ പൊലീസ് ഇൻസ്പെക്ടർമാരായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെ, ചിത്തരേഷ് നടേശന് തിരിച്ചടി. വൈദ്യപരിശോധനയിൽ ഫ്ലാറ്റ് ഫുട്ട് കണ്ടെത്തിയതിനെ തുടർന്ന് സേനയിൽ ഉൾപ്പെടുത്താനാകില്ലെന്നാണ് റിപ്പോർട്ട്. മറുവശത്ത്, ഷിനു ചൊവ്വ മെഡിക്കൽ പരിശോധന വിജയിച്ചതായാണ് ലഭിക്കുന്ന വിവരം.

കായികക്ഷമതയിൽ പരാജയപ്പെട്ടവരെ നേരിട്ട് ഇൻസ്പെക്ടർ സ്ഥാനത്ത് നിയമിച്ചതാണ് മുൻപേ തന്നെ വിമർശനങ്ങൾക്ക് ഇടയാക്കിയത്. ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ ഉൾപ്പെടാത്ത ബോഡി ബിൽഡിംഗ് മത്സരങ്ങളിൽ വിജയിച്ചവർക്കായി ചട്ടങ്ങളിൽ ഇളവ് വരുത്തി ആംഡ് പൊലീസ് ഇൻസ്പെക്ടർ സ്ഥാനങ്ങൾ സൃഷ്ടിച്ചതും വിവാദമായി.

സാധാരണയായി അംഗീകൃത കായിക ഇനങ്ങളിൽ ദേശീയ-അന്താരാഷ്ട്ര തലത്തിൽ മെഡൽ നേടിയവർക്കാണ് സ്പോർട്സ് ക്വോട്ടയിൽ പൊലീസ് നിയമനം നൽകുന്നത്. എന്നാൽ ഈ രീതിക്ക് വിരുദ്ധമായി ബോഡി ബിൽഡിംഗ് രംഗത്തെ വിജയികളായ ചിത്തരേഷ് നടേശനും ഷിനു ചൊവ്വയ്ക്കും നിയമനം നൽകാനുള്ള മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്യപ്പെടുകയാണ്.

vachakam
vachakam
vachakam

ഇതിനിടെ, അന്താരാഷ്ട്ര-ദേശീയ നേട്ടങ്ങളും വ്യക്തിഗത സാഹചര്യങ്ങളും പരിഗണിച്ചാണ് നിയമനം നൽകുന്നതെന്നാണ് സർക്കാർ വിശദീകരണം. എന്നാല്‍ ഒളിമ്പിക്സ് മെഡൽ പ്രതീക്ഷയുള്ള താരങ്ങൾക്ക് പോലും സമാനമായ പരിഗണന ലഭിക്കാത്ത സാഹചര്യത്തിൽ ഈ തീരുമാനം വിമർശനത്തിന് ഇടയാക്കുകയാണ്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam