കൊച്ചി: സിനിമാ സ്റ്റൈലിൽ നാടുവിടാനുള്ള കത്തെഴുതി വീട്ടിൽ നിന്നിറങ്ങി എട്ടാം ക്ലാസ് വിദ്യാർത്ഥികൾ. നാടുവിടുകയാണെന്നും അന്വേഷിച്ചു വരരുതെന്നുമായിരുന്നു കത്തിലുള്ളത്.
തൃശൂർ ജില്ലയിലെ തൃപ്രയാറിൽ നിന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മൂന്ന് വിദ്യാർത്ഥികൾ വീട് വിട്ടിറങ്ങിയത്. രാത്രി ഏഴുമണിയോടെ കുട്ടികളെ കണ്ടെത്തുകയും ചെയ്തു.
എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‍വിൻ (13) എന്നിവരെയാണ് കാണാതായത്.
' ഞങ്ങളെ അന്വേഷിച്ച് ഇനി അച്ഛനും അമ്മയും വരാൻ നിൽക്കരുത്. അടുത്ത വർഷം ജനുവരിയിൽ മാത്രമേ ഞങ്ങൾ വരുകയുള്ളൂ. ഞങ്ങൾ പോകുന്നത് പൊലീസിനെയും പട്ടാളത്തെയും അറിയിക്കണമെന്നില്ല', എന്നാണ് ആദിത്ത് കത്തിൽ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്